+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വി​ഷ​യ​ത്തി​ൽ വി​മ​ര്‍​ശ​ന ട്വീ​റ്റു​ക​ൾ: കേ​ന്ദ്രം നോ​ട്ടീ​സ​യ​ച്ചു, ട്വീ​റ്റു​ക​ൾ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ർ‌

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശ​ന​ങ്ങ​ളു​ന്ന​യി​ച്ച ചി​ല ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ർ. ഇ​ത്ത​രം ട്വീ​റ്റു​ക​ള്‍ ഇ​ന്ത്യ
കോ​വി​ഡ് വി​ഷ​യ​ത്തി​ൽ വി​മ​ര്‍​ശ​ന ട്വീ​റ്റു​ക​ൾ: കേ​ന്ദ്രം നോ​ട്ടീ​സ​യ​ച്ചു, ട്വീ​റ്റു​ക​ൾ  നീ​ക്കം ചെ​യ്ത് ട്വി​റ്റ​ർ‌
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശ​ന​ങ്ങ​ളു​ന്ന​യി​ച്ച ചി​ല ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ർ. ഇ​ത്ത​രം ട്വീ​റ്റു​ക​ള്‍ ഇ​ന്ത്യ​യു​ടെ ഐ​ടി നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ട്വി​റ്റ​റി​ന് നോ​ട്ടീ​സ​യ​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​റി​ന്‍റെ ന​ട​പ​ടി.

പാ​ര്‍​ല​മെ​ന്‍റ് അം​ഗം രെ​വ​ന്ത് റെ​ഡ്ഡി, പ​ശ്ചി​മ ബം​ഗാ​ൾ മ​ന്ത്രി മൊ​ളൊ​യ് ഖ​ട്ട​ക്, ന​ട​ന്‍ വി​നീ​ത് കു​മാ​ര്‍ സിം​ഗ്, ഫി​ലിം മേ​ക്കേ​ർ​മാ​രാ​യ അ​വി​നാ​ശ് ദാ​സ്, വി​നോ​ദ് ക​പ്രി തു​ട​ങ്ങി​യ​വ​രു​ടെ ട്വീ​റ്റു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​ത്. രാ​ജ്യ​ത്തെ കൊ​വി​ഡ് പ്ര​തി​സ​ന്ധി​യും വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു വീ​ഴ്ച പ​റ്റി​യെ​ന്നും പ​റ​യു​ന്ന ട്വീ​റ്റു​ക​ളാ​യി​രു​ന്നു ഇ​വ. അ​തേ​സ​മ​യം അ​ക്കൗ​ണ്ടു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ട്വി​റ്റ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.

കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത​കു​റ​വും മ​രു​ന്നു​ക​ളു​ടെ ദൗ​ര്‍​ല​ഭ്യ​വും സം​ബ​ന്ധി​ച്ച വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ട്വീ​റ്റു​ക​ളി​ലു​ള്ള​ത്. കും​ഭ​മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ​ശ്ചി​മ ബം​ഗാ​ള്‍ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മു​ള്ള ട്വീ​റ്റു​ക​ളും ഇ​തി​ലു​ണ്ട്. ഇ​ത്ത​രം ട്വീ​റ്റു​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ഐ​ടി ആ​ക്ട് 2000 പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്രം ട്വി​റ്റ​റി​ന​യ​ച്ച നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്.

ക​ര്‍​ഷ​സ​മ​രം സം​ബ​ന്ധി​ച്ച ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ നേ​ര​ത്തെ കേ​ന്ദ്രം ട്വി​റ്റ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
More in Latest News :