ശ്രീനഗർ: ജമ്മു കാഷ്മീരില്‍ സുരക്ഷാസേന ഭീകരനെ അറസ്റ്റ് ചെയ്തു. ഭീകര സംഘടനയായ അല്‍ ബദാറില് അടുത്തിടെ ചേര്‍ന്ന ഭീകരന് ഗുല്‍സാര്‍ അഹമ്മദ് ഭട്ടിനെയാണ് പിടികൂടിയത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നഗ്ബാല്‍ ഗ്രാമത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബദ്പോര സ്വദേശിയാണ് ഇയാള്‍.
ബുദ്ഗാം പോലീസ്, രാഷ്ട്രീയ റൈഫിള്‍സ് 53, സിആര്‍പിഎഫ് 181 ബറ്റാലിയന് എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്. സുരക്ഷാ സംഘത്തെ കണ്ട ഗുല്‍സാര്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും വന്‍ ആയുധശേഖരവും പിടികൂടി. സംഭവത്തില്‍ പോലീസ് എ്ഫ്ഐആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.