+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​ന​വാ​ട​ക: ഗൂ​ഗി​ള്‍ മാ​പ്പി​ൽ ദൂ​രം ക​ണ​ക്കാ​ക്കി​യ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: കൃ​ഷി​ഭ​വ​നു​ക​ളി​ലും ഫാ​മു​ക​ളി​ലും വി​വി​ധ​യി​നം വി​ത്തു​ക​ള്‍ എ​ത്തി​ക്കാ​നു​ള്ള വാ​ഹ​ന​വാ​ട​ക നി​ശ്ച​യി​ക്കാ​ന്‍ ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദൂ​രം ക​ണ​ക്കാ​ക്കി​യ കൃ​ഷി​വ
വാ​ഹ​ന​വാ​ട​ക: ഗൂ​ഗി​ള്‍ മാ​പ്പി​ൽ ദൂ​രം ക​ണ​ക്കാ​ക്കി​യ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
കൊ​ച്ചി: കൃ​ഷി​ഭ​വ​നു​ക​ളി​ലും ഫാ​മു​ക​ളി​ലും വി​വി​ധ​യി​നം വി​ത്തു​ക​ള്‍ എ​ത്തി​ക്കാ​നു​ള്ള വാ​ഹ​ന​വാ​ട​ക നി​ശ്ച​യി​ക്കാ​ന്‍ ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദൂ​രം ക​ണ​ക്കാ​ക്കി​യ കൃ​ഷി​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​റു​ടെ​യും സം​സ്ഥാ​ന വി​ത്തു​വി​ക​സ​ന അ​ഥോ​റി​റ്റി​യു​ടെ​യും ഉ​ത്ത​ര​വു​ക​ള്‍ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ക​രാ​റു​കാ​ര​നു ന​ല്‍​കാ​നു​ള്ള അ​ധി​ക​തു​ക​യാ​യ 20.68 ല​ക്ഷം രൂ​പ ഒ​രു​മാ​സ​ത്തി​ന​കം ന​ല്‍​കാ​നും ജ​സ്റ്റീ​സ് എ​ന്‍. ന​ഗ​രേ​ഷ് ഉ​ത്ത​ര​വി​ട്ടു.

ഗൂ​ഗി​ള്‍ മാ​പ്പി​ലൂ​ടെ ദൂ​രം നി​ര്‍​ണ​യി​ച്ച് വാ​ഹ​ന​വാ​ട​ക നി​ശ്ച​യി​ച്ച​തി​നെ​തി​രെ ക​രാ​റു​കാ​ര​നാ​യ തൃ​ശൂ​ര്‍ അ​ന്തി​ക്കാ​ട് സ്വ​ദേ​ശി എം.​വി. രാ​മ​ച​ന്ദ്ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം. ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ​യും ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കു​റ​ഞ്ഞ ദൂ​രം ക​ണ​ക്കാ​ക്കി വാ​ഹ​ന വാ​ട​ക നി​ശ്ച​യി​ക്കു​ന്ന രീ​തി 2019 മു​ത​ലാ​ണ് അ​ഥോ​റി​റ്റി ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​നു മു​മ്പു​ള്ള ക​രാ​റി​ന് ഈ ​വ്യ​വ​സ്ഥ ബാ​ധ​ക​മാ​ക്കാ​നാ​വി​ല്ലെ​ന്നും സിം​ഗി​ള്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.
More in Latest News :