+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​സ​ന്ധി; ഇ​ന്ത്യ​യ്ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് പാ​ക്കി​സ്ഥാ​ൻ

ലാഹോർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് പാ​ക്കി​സ്ഥാ​ൻ. പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്‌​മൂ​ദ് ഖു​റേ​ഷി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത
കോ​വി​ഡ് പ്ര​തി​സ​ന്ധി; ഇ​ന്ത്യ​യ്ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് പാ​ക്കി​സ്ഥാ​ൻ
ലാഹോർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് പാ​ക്കി​സ്ഥാ​ൻ. പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്‌​മൂ​ദ് ഖു​റേ​ഷി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, ബൈ ​പി​എ​പി, ഡി​ജി​റ്റ​ൽ എ​ക്സ് റേ ​മെ​ഷീ​നു​ക​ൾ, പി​പി​ഇ കി​റ്റു​ക​ൾ മ​റ്റ് അ​നു​ബ​ന്ധ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യ്ക്ക് വാ​ഗ്ദാ​നം ചെ​യ്തു.-​ഷാ ട്വീ​റ്റ് ചെ​യ്തു.

ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ വേ​ഗ​ത്തി​ൽ കൈ​മാ​റാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കാ​ൻ പാ​കി​സ്ഥാ​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​റി​യി​ച്ചു. കോ​വി​ഡ് ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​മാ​യ വ​ഴി​ക​ൾ ക​ണ്ടെ​ത്താ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
More in Latest News :