+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; 24 മ​ണി​ക്കൂ​റി​നി​ടെ 67,160 രോ​ഗി​ക​ൾ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,160 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 676 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 42,28,836 ആ​യി.
മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; 24 മ​ണി​ക്കൂ​റി​നി​ടെ 67,160 രോ​ഗി​ക​ൾ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,160 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 676 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 42,28,836 ആ​യി. മ​ര​ണ​സം​ഖ്യ 63,928 ആ​യി ഉ​യ​ർ​ന്നു.

സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 6,94,480 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്. 63,818 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 34,68,610 ആ​യി. അ​തേ​സ​മ​യം മും​ബൈ​യി​ല്‍ 5,888 പേ​ര്‍​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 71 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 8,549 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി.
More in Latest News :