കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിലേക്ക് സംഭാവന നല്കാന് തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ഒരു കോടി രൂപ സര്‍ക്കാരിന് സംഭാവന നല്‍കുമെന്ന് പ്രസിഡന്റ് കാനത്തില്‍ ജമീല അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ 27 അംഗങ്ങളും വാക്സിൻ ആവശ്യത്തിലേക്ക് സംഭാവന നൽകുന്നതിന് അനുകൂലിച്ചിട്ടുണ്ടെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.