+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഷം​സീ​റി​ന്‍റെ ഭാ​ര്യ​യെ നി​യ​മി​ക്കാ​ൻ നീ​ക്കം; ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കെ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ യു​ജി​സി​യു​ടെ എ​ച്ച്ആ​ര്‍​ഡി സെ​ന്‍റ​റി​ൽ അ​സി.​പ്ര​ഫ​സ​റു​ടെ സ്ഥി​രം ത​സ്തി​ക​യി​ലേ​ക്ക് എ.​എ​ന്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഷം​സീ​റി​ന്‍റെ ഭാ​ര്യ​യെ നി​യ​മി​ക്കാ​ൻ നീ​ക്കം; ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കെ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ യു​ജി​സി​യു​ടെ എ​ച്ച്ആ​ര്‍​ഡി സെ​ന്‍റ​റി​ൽ അ​സി.​പ്ര​ഫ​സ​റു​ടെ സ്ഥി​രം ത​സ്തി​ക​യി​ലേ​ക്ക് എ.​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ​യെ നി​യ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി.

നി​യ​മ​നം ത​ട​യ​ണ​മെ​ന്നും ഇ​ന്‍റ​ർ​വ്യൂ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​ന്പ​യി​ൻ ക​മ്മി​റ്റി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ വി​സി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. സെ​ന്‍റ​റി​ലെ ത​സ്തി​ക​ക​ള്‍ യു​ജി​സി വ്യ​വ​സ്ഥ​യ​നു​സ​രി​ച്ചു താ​ത്കാ​ലി​ക​മാ​ണെ​ങ്കി​ലും അ​സി. പ്ര​ഫ​സ​റു​ടെ സ്ഥി​രം​ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

ജൂ​ണ്‍ 30നാ​ണ് നി​യ​മ​ന വി​ജ്ഞാ​പ​നം സ​ര്‍​വ​ക​ലാ​ശാ​ല പു​റ​പ്പെ​ടു​വി​ച്ച​ത്. ഡ​യ​റ​ക്ട​റു​ടെ ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ട​ത്താ​തെ​യാ​ണ് അ​സി. പ്ര​ഫ​സ​റു​ടെ നി​യ​മ​നം മാ​ത്രം തി​ര​ക്കി​ട്ടു ന​ട​ത്തു​ന്ന​ത്. കു​സാ​റ്റി​ല്‍ ഒ​രു ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ന് ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍ പോ​യി​ന്‍റു​ള്ള പ​ര​മാ​വ​ധി പ​ത്തു പേ​രെ അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ക്കു​മ്പോ​ള്‍ ക​ണ്ണൂ​രി​ല്‍ ഒ​റ്റ ത​സ്തി​ക​യ്ക്ക് 30 പേ​രെ ക്ഷ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് ഷം​സീ​റി​ന്‍റെ ഭാ​ര്യ​യെ ക​ട്ട് ഓ​ഫ് മാ​ര്‍​ക്കി​നു​ള്ളി​ല്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
More in Latest News :