+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​ന് 134 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

മു​ബൈ: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് 134 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ കോ​ൽ​ക്ക​ത്ത നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക
രാ​ജ​സ്ഥാ​ന് 134 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
മു​ബൈ: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് 134 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ കോ​ൽ​ക്ക​ത്ത നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 133 റ​ൺ​സ് എ​ടു​ത്തു.

രാ​ഹു​ല്‍ ത്രി​പാ​ഠി (36), നി​തീ​ഷ് റാ​ണ (22), ദി​നേ​ഷ് കാ​ർ​ത്തി​ക് (25) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. തു​ട​ക്കം മു​ത​ൽ കോ​ൽ​ക്ക​ത്ത​യെ വ​രി​ഞ്ഞു​മു​റു​ക്കി​യ രാ​ജ​സ്ഥാ​ൻ റ​ൺ​ഔ​ട്ടു​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു. ശു​ഭ്മാ​ൻ ഗി​ല്ലി​നെ​യും (11), ക്യാ​പ്റ്റ​ൻ ഓ​യി​ന്‍ മോ​ര്‍​ഗ​നെ​യും (0) റ​ൺ​ഔ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ കൂ​റ്റ​ൻ അ​ടി​ക​ളി​ലൂ​ടെ റ​ൺ​നി​ര​ക്ക് ഉ​യ​ർ​ത്താ​നു​ള്ള കോ​ൽ​ക്ക​ത്ത​യു​ടെ പ​ദ്ധ​തി ക്രി​സ് മോ​റി​സ് എ​റി​ഞ്ഞു​ത​ക​ർ​ത്തു. വ​മ്പ​ൻ അ​ടി​ക്കാ​രാ​യ ആ​ന്ദ്രേ റ​സ​ലി​നേ​യും ദി​ന​ഷേ കാ​ർ​ത്തി​ക്ക​നേ​യും പാ​റ്റ് ക​മ്മി​ൻ​സി​നെ​യും മോ​റി​സ് മ​റി​ച്ചു. നാ​ല് ഓ​വ​റി​ൽ 23 റ​ൺ​സ് മാ​ത്രം വി​ട്ടു​ന​ൽ​കി മോ​റി​സ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.
More in Latest News :