ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളോട് ഓക്സിജൻ അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഓക്സിജൻ അധികമായുണ്ടെങ്കിൽ ഡൽഹിക്ക് നൽകണമെന്ന് കേജരിവാൾ അഭ്യർഥിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാർക്ക് കത്ത് എഴുതിയതായും കേജരിവാൾ പറഞ്ഞു.
ട്വിറ്ററിലാണ് ഡൽഹി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാർ സഹായം നൽകുന്നുണ്ട്. എന്നാൽ നിലവിലുള്ള എല്ലാ സംവിധാനങ്ങളും അപര്യാപ്തമെന്ന നിലയിൽ കോവിഡിന്റെ വ്യാപനം തീവ്രമാണെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു.
കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിസലൊന്നാണ് ഡൽഹി. ഏതാനും ദിവസങ്ങളായി പ്രതിദിനം 20,000 ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച, 348 മരണങ്ങൾ സ്ഥിരീകരിച്ചു. 24,331 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.