+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​ടാ​ക്കു​ന്ന വി​ല ന്യാ​യ​മ​ല്ല, ന്യാ​യ​വി​ല​യു​മ​ല്ല; കേ​ന്ദ്ര​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന് വി​ല ഈ​ടാ​ക്കു​ന്ന​ത് ന്യാ​യ​മ​ല്ല, ഇ​പ്പോ​ൾ ഈ​ടാ​ക്കു​ന്ന വി​ല ന്യാ​യ​വി​ല​യു​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി
ഈ​ടാ​ക്കു​ന്ന വി​ല ന്യാ​യ​മ​ല്ല, ന്യാ​യ​വി​ല​യു​മ​ല്ല; കേ​ന്ദ്ര​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന് വി​ല ഈ​ടാ​ക്കു​ന്ന​ത് ന്യാ​യ​മ​ല്ല, ഇ​പ്പോ​ൾ ഈ​ടാ​ക്കു​ന്ന വി​ല ന്യാ​യ​വി​ല​യു​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന വി​ല​യ്ക്കും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ബം​ഗ്ലാ​ദേ​ശ് നാ​ല് ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 300 രൂ​പ) നേ​രി​ട്ട് വാ​ക്സി​ൻ വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​തി​ൽ കൂ​ടി​യ വി​ല​യ്ക്കും. ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ വി​ല​യി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന രാ​ജ്യ​മാ​യി ന​മ്മു​ടെ രാ​ജ്യം​മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :