+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ക്സി​ജ​ന്‍റെ​യും വാ​ക്സി​ന്‍റെ​യും വി​ല​കു​റ​യും; ഇ​റ​ക്കു​മ​തി തീ​രു​വ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം

ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ന്‍റെ​യും വാ​ക്സി​ന്‍റെ​യും വി​ല കു​റ​യ്ക്കാ​ൻ കേ​ന്ദ്രം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കോ​വി​ഡ് വാ​ക്സി​ന്‍റെ​യും ഓ​ക്സി​ജ​ന്‍റെ​യും ഇ​റ​ക്കു​മ​തി തീ​രു​വ​യ
ഓ​ക്സി​ജ​ന്‍റെ​യും വാ​ക്സി​ന്‍റെ​യും വി​ല​കു​റ​യും; ഇ​റ​ക്കു​മ​തി തീ​രു​വ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം
ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ന്‍റെ​യും വാ​ക്സി​ന്‍റെ​യും വി​ല കു​റ​യ്ക്കാ​ൻ കേ​ന്ദ്രം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കോ​വി​ഡ് വാ​ക്സി​ന്‍റെ​യും ഓ​ക്സി​ജ​ന്‍റെ​യും ഇ​റ​ക്കു​മ​തി തീ​രു​വ​യും ആ​രോ​ഗ്യ സെ​സും ഒ​ഴി​വാ​ക്കും. മൂ​ന്ന് മാ​സ​ത്തേ​ക്ക് അ​ടി​യ​ന്ത​ര​പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് ഇ​ള​വു​ക​ൾ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഓ​ക്സി​ജ​ന്‍റെ​യും വാ​ക്സി​ന്‍റെ​യും ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​നും വി​ല​കു​റ​യ്ക്കാ​നു​മാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ഓ​ക്‌​സി​ജ​ന്‍ ഉ​ത്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ക്ക​ൾ​ക്കും ക​സ്റ്റം​സ് തീ​രു​വ​യും ആ​രോ​ഗ്യ സെ​സും ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ് ഇ​വ​യ്ക്കും ക​സ്റ്റം​സ് തീ​രു​വ ഒ​ഴി​വാ​ക്കു​ക​യെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കും.

രാ​ജ്യ​ത്ത് മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍റെ​യും വീ​ടു​ക​ളി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലെ​യും രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ക​ളു​ടെ​യും വി​ത​ര​ണം വ​ര്‍​ധി​പ്പി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ഓ​ക്‌​സി​ജ​ന്‍റെ​യും ചി​കി​ത്സാ സാ​മ​ഗ്രി​ക​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും വ​കു​പ്പു​ക​ളും യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :