+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ്മ​യും കു​ഞ്ഞും ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​രി​ൽ അ​മ്മ​യേ​യും മ​ക​നേ​യും ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പു​ലി​യൂ​ർ വ​ഞ്ചി​തെ​ക്ക് ബി​നു നി​വാ​
അ​മ്മ​യും കു​ഞ്ഞും ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം തു​ട​ങ്ങി
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​രി​ൽ അ​മ്മ​യേ​യും മ​ക​നേ​യും ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പു​ലി​യൂ​ർ വ​ഞ്ചി​തെ​ക്ക് ബി​നു നി​വാ​സി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ സൂ​ര്യ ( 35 ), മ​ക​ൻ ആ​ദി ദേ​വ് (ര​ണ്ട​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് സൂ​ര്യ എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​വ​രെ ഇ​വ​രെ വീ​ട്ടി​ൽ ക​ണ്ടി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം ബ​ന്ധു​ക്ക​ള​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ല് പൊ​ട്ടി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്ക്വാ​ഡും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സൂ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

സൂ​ര്യ​യു​ടെ ഭ​ർ​ത്താ​വ് സു​നി​ൽ കു​മാ​ർ കൊ​ല്ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വ സ​മ​യ​ത്ത് ഇ​യാ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല
More in Latest News :