+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാണവായു കിട്ടാനില്ല; അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മോ​ദി​യോ​ട് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ‌ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​ൻ ദു​ര​ന്തം സം​ഭ​വി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി
പ്രാണവായു കിട്ടാനില്ല; അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മോ​ദി​യോ​ട് കേ​ജ​രി​വാ​ൾ
ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ‌ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​ൻ ദു​ര​ന്തം സം​ഭ​വി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല‍​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത മു​ഖ്യ​മ​ന്ത്ര​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് കേ​ജ​രി​വാ​ൾ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ൽ ഓ​ക്സി​ജ​ൻ‌ ക്ഷാ​മം വ​ലി​യ​തോ​തി​ലു​ണ്ട്. ഇ​വി​ടെ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ന്‍റ് ഇ​ല്ലെ​ങ്കി​ൽ ഡ​ൽ​ഹി​യി​ലെ ആ​ളു​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ല​ഭി​ക്കി​ല്ലേ? യോ​ഗ​ത്തി​ൽ കേ​ജ​രി​വാ​ൾ ചോ​ദി​ച്ചു.

ഓ​ക്സി​ജ​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി താ​ൻ ആ​രെ​യാ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്ന് നി​ർ​ദേ​ശി​ക്കു​ക. ആ​ളു​ക​ളെ മ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ താ​ങ്ക​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ഡ​ൽ​ഹി​യി​ൽ വ​ൻ ദു​ര​ന്ത​മു​ണ്ടാ​കും- കേ​ജ​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ട​ഞ്ഞ​താ​യും കേ​ജ​രി​വാ​ൾ ആ​രോ​പി​ച്ചു. ട്ര​ക്കു​ക​ൾ ത​ട​യു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ വി​ളി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നി​ട്ടും ത​നി​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. രാ​ത്രി മു​ഴു​വ​ൻ ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​ന്യം ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ ഏ​റ്റെ​ടു​ക്ക​ണം. ഇ​തി​നു​പു​റ​മെ കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ല ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :