വെഞ്ഞാറമൂട്: പിരപ്പൻകോട്ട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്. പിരപ്പൻകോട് അമ്മൻകോവിലിന് സമീപം രാവിലെ 8.45 ഓടെയായിരുന്നു അപകടം.
വെഞ്ഞാറമൂട് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസും എതിർദിശയിൽ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.