ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓക്സിജൻ ക്ഷാമവും ഐസിയു കിടക്കകളുടെ അഭാവവുമാണ് കോവിഡ് രോഗികളുടെ മരണത്തിന് കാരണമാകുന്നത്.
സർക്കാർ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
രോഗിയുടെ ഓക്സിജന്റെ അളവ് കുറയാൻ കോവിഡ് ഇടയാക്കുമെങ്കിലും, മെഡിക്കൽ ഓക്സിജന്റെ കുറവും ആശുപത്രിയിലെ ഐസിയു കിടക്കകളുടെ അഭാവവുമാണ് വൈറസ് മൂലമുള്ള മരണങ്ങളുടെ വർധനവിന് പിന്നിൽ- രാഹുൽ ട്വീറ്റ് ചെയ്തു.