+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ഗ്ദാ​ദി​ൽ യു​എ​സ് സൈ​നി​ക താ​വ​ള​ത്തി​നു നേരെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം

ന്യൂ​ഡ​ൽ​ഹി: ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ത്തി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം. മൂ​ന്ന് റോ​ക്ക​റ്റു​ക​ളാ​ണ് പ​തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​റാ​ക്കി സൈ​നി​ക​ന് പ​രി​ക്കേ​റ്റ
ബാ​ഗ്ദാ​ദി​ൽ യു​എ​സ് സൈ​നി​ക താ​വ​ള​ത്തി​നു നേരെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം
ന്യൂ​ഡ​ൽ​ഹി: ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ത്തി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം. മൂ​ന്ന് റോ​ക്ക​റ്റു​ക​ളാ​ണ് പ​തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​റാ​ക്കി സൈ​നി​ക​ന് പ​രി​ക്കേ​റ്റു. വ്യോ​മ​താ​വ​ള​ത്തി​ൽ ഇ​റാ​ക്കി സൈ​ന്യം ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് റോ​ക്ക​റ്റ് പ​തി​ച്ച​ത്.

തീ​വ്ര​വാ​ദ വി​രു​ദ്ധ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​എ​സ് സൈ​നി​ക​രു​മാ​യി ഇ​റാ​ക്കി സൈ​ന്യം വ്യോ​മ​താ​വ​ളം പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​യ്ക്കി​ടെ യു​എ​സ് സൈ​നി​ക​രെ ല​ക്ഷ്യം​വ​ച്ചു​ള്ള ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ഇ​റാ​നു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​വും ആ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലെ​ന്നാ​ണ് യു​എ​സ് ആ​രോ​പി​ക്കു​ന്ന​ത്.
More in Latest News :