റാഞ്ചി: ജാര്‍ഖണ്ഡില്‍ 18 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്. വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മേയ് ഒന്ന് മുതല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് നല്‍കാമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് വാക്സിന് വാങ്ങാമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തോടെയാണ് ഈ തീരുമാനം.
കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ രാവും പകലും പരിശ്രമിക്കുകയാണെന്നും എല്ലാവരുടെയും സഹകരണത്തോടെ കോവിഡിനെ തോല്‍പ്പിക്കുമെന്നും ഹേമന്ത് സോറന് പറഞ്ഞു.