ഒട്ടാവ: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കാനഡ. 30 ദിവസത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനിൽനിന്നുമുള്ള വിമാനങ്ങൾക്കും കാനഡ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും എത്തുന്ന യാത്രക്കാരിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കാനഡ ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു.
എല്ലാ വാണിജ്യ, സ്വകാര്യ യാത്ര വിമാനങ്ങൾക്കും വിലക്ക് ബാധകമാണെന്നും ഒമർ അറിയിച്ചു. ഇത് ഒരു താത്കാലിക നടപടിയാണ്. ഇരുരാജ്യങ്ങളിലെയും സാഹചര്യങ്ങൾ തങ്ങൾ വിലയിരുത്തുകയും ഉചിതമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഒമർ അൽഗബ്ര കൂട്ടിച്ചേർത്തു.