ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനുള്ള അവലോകന യോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാൽ വെള്ളിയാഴ്ച നടത്താനിരുന്ന പശ്ചിമ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്താനിരുന്ന സന്ദർശനമാണ് റദ്ദാക്കിയത്.
മൂര്‍ഷിദാബാദ്, മാള്‍ഡ, ബീര്‍ഭും, കോല്‍ക്കത്ത എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നത്. കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി നാളെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുമെന്നും അതിനാല്‍ പശ്ചിമ ബംഗാളിലേക്ക് പോകില്ലെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാളിലെ പ്രചാരണം വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക് മടങ്ങിയിരുന്നു.