മസ്കറ്റ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഒമാൻ. ശനിയാഴ്ച വൈകുന്നേരം ആറു മുതൽ അനിശ്ചിത കാലത്തേക്കാണ് വിലക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഒമാനില്‍ പ്രവേശിക്കാന്‍ കഴിയില്ല.
ഒമാനിലെ കോവിഡ് നിയന്ത്രണത്തിന്റെ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഉടനെയൊന്നും ഒമാനിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.
ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബം എന്നിവർക്ക് വിലക്കിൽ ഇളവുണ്ട്.