+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ​ങ്ക​യു​ടെ വ്യാ​പ​നം; സം​സ്ഥാ​ന​ത്ത് ഇ​ന്ന് 22,414 പേ​ർ​ക്ക് കോ​വി​ഡ്; മ​ര​ണ​സം​ഖ്യ 5,000 ആയി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന. ബു​ധ​നാ​ഴ്ച 22,416 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20000 ക​ട​ക്കു​ന്ന​ത്
ആ​ശ​ങ്ക​യു​ടെ വ്യാ​പ​നം; സം​സ്ഥാ​ന​ത്ത് ഇ​ന്ന് 22,414 പേ​ർ​ക്ക് കോ​വി​ഡ്; മ​ര​ണ​സം​ഖ്യ 5,000 ആയി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന. ബു​ധ​നാ​ഴ്ച 22,416 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20000 ക​ട​ക്കു​ന്ന​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 206 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 20,771 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1332 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കൂ​ട്ട​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ആ​കെ 3,00,971 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തു​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,21,763 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.41 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 22 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 5000 ആ​യി.

105 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ട്ട​യം 36, ക​ണ്ണൂ​ര്‍ 21, തി​രു​വ​ന​ന്ത​പു​രം 10, കാ​സ​ര്‍​ഗോ​ഡ് 9, തൃ​ശൂ​ര്‍ 8, പാ​ല​ക്കാ​ട് 6, കൊ​ല്ലം 3, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് 2 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5431 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 1,35,631 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 11,54,102 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,20,237 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,05,836 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 14,401 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2580 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന് 18 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഒ​രു പ്ര​ദേ​ശ​ത്തേ​യും ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ആ​കെ 511 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 3980, കോ​ഴി​ക്കോ​ട് 2645, തൃ​ശൂ​ര്‍ 2293, കോ​ട്ട​യം 2140, തി​രു​വ​ന​ന്ത​പു​രം 1881, മ​ല​പ്പു​റം 1874, ക​ണ്ണൂ​ര്‍ 1554, ആ​ല​പ്പു​ഴ 1172, പാ​ല​ക്കാ​ട് 1120, കൊ​ല്ലം 943, പ​ത്ത​നം​തി​ട്ട 821, ഇ​ടു​ക്കി 768, കാ​സ​ര്‍​ഗോ​ഡ് 685, വ​യ​നാ​ട് 538.

സ​മ്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 3958, കോ​ഴി​ക്കോ​ട് 2590, തൃ​ശൂ​ര്‍ 2262, കോ​ട്ട​യം 1978, തി​രു​വ​ന​ന്ത​പു​രം 1524, മ​ല​പ്പു​റം 1804, ക​ണ്ണൂ​ര്‍ 1363, ആ​ല​പ്പു​ഴ 1155, പാ​ല​ക്കാ​ട് 505, കൊ​ല്ലം 933, പ​ത്ത​നം​തി​ട്ട 783, ഇ​ടു​ക്കി 736, കാ​സ​ര്‍​ഗോ​ഡ് 651, വ​യ​നാ​ട് 529.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 552, കൊ​ല്ലം 450, പ​ത്ത​നം​തി​ട്ട 449, ആ​ല​പ്പു​ഴ 487, കോ​ട്ട​യം 379, ഇ​ടു​ക്കി 142, എ​റ​ണാ​കു​ളം 700, തൃ​ശൂ​ര്‍ 452, പാ​ല​ക്കാ​ട് 208, മ​ല​പ്പു​റം 165, കോ​ഴി​ക്കോ​ട് 788, വ​യ​നാ​ട് 89, ക​ണ്ണൂ​ര്‍ 439, കാ​സ​ര്‍​ഗോ​ഡ് 131.
More in Latest News :