+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​യ​ര്‍‌​സ്റ്റോ​യ്ക്ക് അ​ർ​ധ സെ​ഞ്ചു​റി; ഹൈ​ദ​രാ​ബാ​ദി​ന് സീ​സ​ണി​ലെ ആ​ദ്യം ജ​യം

ചെ​ന്നൈ: ഐ​പി​എ​ല്ലി​ല്‍ ബു​ധ​നാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്സി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി‌ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 121 റ​ൺ​സ് വി​ജ​യ​
ബെ​യ​ര്‍‌​സ്റ്റോ​യ്ക്ക് അ​ർ​ധ സെ​ഞ്ചു​റി; ഹൈ​ദ​രാ​ബാ​ദി​ന് സീ​സ​ണി​ലെ ആ​ദ്യം ജ​യം
ചെ​ന്നൈ: ഐ​പി​എ​ല്ലി​ല്‍ ബു​ധ​നാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്സി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി‌ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 121 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഹൈ​ദ​രാ​ബാ​ദ് 18.4 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ഈ ​സീ​സ​ണി​ലെ ആ​ദ്യ ജ​യ​മാ​ണ് ഹൈ​ദ​രാ​ബാ​ദ് നേ​ടി​യ​ത്.

അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ ജോ​ണി ബെ​യ​ര്‍​സ്‌​റ്റോ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. 56 പ​ന്തു​ക​ള്‍ നേ​രി​ട്ട ബെ​യ​ര്‍​സ്‌​റ്റോ മൂ​ന്ന് സി​ക്‌​സും മൂ​ന്ന് ഫോ​റു​മ​ട​ക്കം 63 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. വാ​ര്‍​ണ​ര്‍ 37 പ​ന്തി​ല്‍ നി​ന്ന് 37 റ​ണ്‍​സെ​ടു​ത്തു. കെ​യ്ന്‍ വി​ല്യം​സ​ണ്‍ 16 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തെ, ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 19.4 ഓ​വ​റി​ല്‍ 120 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 22 റ​ണ്‍​സ് വീ​ത​മെ​ടു​ത്ത മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളും ഷാ​രൂ​ഖ് ഖാ​നു​മാ​ണ് പ​ഞ്ചാ​ബ് നി​ര​യി​ലെ ടോ​പ് സ്‌​കോ​റ​ര്‍​മാ​ര്‍.

ഹൈ​ദ​രാ​ബാ​ദ് ബൗ​ള​ര്‍​മാ​ര്‍ തി​ള​ങ്ങി​യ​തോ​ടെ പ​ഞ്ചാ​ബി​ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​നാ​യി ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് നാ​ല് ഓ​വ​റി​ല്‍ 21 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ഭി​ഷേ​ക് ശ​ര്‍​മ ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു.

ക്യാ​പ്റ്റ​ൻ കെ.​എ​ല്‍. രാ​ഹു​ല്‍ (4), ക്രി​സ് ഗെ​യ്ല്‍ (15), നി​ക്കോ​ളാ​സ് പു​ര​ന്‍ (0), ദീ​പ​ക് ഹൂ​ഡ (13) എ​ന്നി​വ​ർ ചെ​റി​യ സ്കോ​റു​ക​ളി​ൽ പു​റ​ത്താ​യി. മോ​യ്‌​സ​സ് ഹെ​ന്‍‌​റി​ക്വ​സ് (14), ഫാ​ബി​യാ​ന്‍ അ​ല​ന്‍ (6), മു​രു​ഗ​ന്‍ അ​ശ്വി​ന്‍ (9), മു​ഹ​മ്മ​ദ് ഷ​മി (3) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു ബാ​റ്റ്സ്മാ​ന്മാ​ർ.
More in Latest News :