പനാജി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോവയിൽ ബുധനാഴ്ച രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മുതൽ രാവിലെ ആറു വരെയാണ് കർഫ്യൂ. റസ്റ്റോറന്റുകൾ, ബാറുകൾ, കാസിനോകൾ, സിനിമ ശാലകൾ എന്നിവിടങ്ങളിൽ 50 ശതമാനം പേരെ മാത്രം അനുവദിക്കുകയുള്ളൂവെന്ന് സർക്കാർ അറിയിച്ചു.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 10,12 ക്ലാസുകളിലെ പരീക്ഷകൾ ഗോവ ബോർഡ് മാറ്റിവച്ചു. പുതുക്കിയ തീയതി പരീക്ഷ നടക്കുന്നതിന് 15 ദിവസം മുമ്പ് പ്രഖ്യാപിക്കുമെന്ന് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
ലോക്ഡൗൺ അവസാന മാർഗം എന്ന നിലയിൽ മാത്രമേ ഏർപ്പെടുത്താവൂ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിനാലാണ് കോവിഡിനെ ചെറുക്കാൻ മറ്റു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും സാവന്ത് പറഞ്ഞു.