+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ളം ക​ടു​ത്ത പ്ര​യാ​സ​ത്തി​ൽ; വാ​ക്സി​ൻ വി​ത​ര​ണ ന​യം മാ​റ്റം പി​ൻ​വ​ലി​ക്ക​ണം: സി​പി​എം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ വി​ത​ര​ണ ന​യം മാ​റ്റ​ത്തി​നെ​തി​രെ സി​പി​എം. വാ​ക്സി​ന്‍ കി​ട്ടാ​ത്ത​തു​മൂ​ലം കേ​ര​ളം ക​ടു​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. വാ​ക്സി​ൻ ന​യം മാ​റ്റം പി​
കേ​ര​ളം ക​ടു​ത്ത പ്ര​യാ​സ​ത്തി​ൽ; വാ​ക്സി​ൻ വി​ത​ര​ണ ന​യം മാ​റ്റം പി​ൻ​വ​ലി​ക്ക​ണം: സി​പി​എം
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ വി​ത​ര​ണ ന​യം മാ​റ്റ​ത്തി​നെ​തി​രെ സി​പി​എം. വാ​ക്സി​ന്‍ കി​ട്ടാ​ത്ത​തു​മൂ​ലം കേ​ര​ളം ക​ടു​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. വാ​ക്സി​ൻ ന​യം മാ​റ്റം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

സ്വ​ന്തം നി​ല​യ്ക്ക് വാ​ക്സി​ൻ വാ​ങ്ങു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ടു​ത്ത സാ​മ്പ​ത്തി​ക ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കും. കൂ​ടി​യ വി​ല​യ്ക്ക് സം​സ്ഥാ​ന​ങ്ങ​ള്‍ വാ​ക്സീ​ന്‍ വാ​ങ്ങ​ണ​മെ​ന്ന​ത് ക്രൂ​ര​ത​യാ​ണ്. കേ​ന്ദ്രം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു​വെ​ന്നും, ബു​ദ്ധി​മു​ട്ടു​ന്ന ജ​ന​ങ്ങ​ളെ കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ആ​രോ​പി​ച്ചു.

കോ​വി​ഡ് വാ​ക്സി​ൻ കേ​ന്ദ്രം അ​യ​ക്കു​ന്ന​ത് കാ​ത്തു​നി​ൽ​ക്കേ​ണ്ടെ​ന്നും സം​സ്ഥാ​നം സ്വ​ന്തം നി​ല​യ്ക്ക് വാ​ക്സി​ൻ വാ​ങ്ങ​ണ​മെ​ന്നും വി.​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ഭ്രാ​ന്തി പ​ര​ത്താ​തെ വാ​ക്സി​ൻ വി​ത​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.
More in Latest News :