+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ന്നെ​യൊ​ന്നും പേ​ടി​ച്ച് പോ​സ്റ്റ് പി​ൻ​വ​ലി​ക്കു​ന്ന പ​തി​വി​ല്ല: പു​തി​യ പോ​സ്റ്റു​മാ​യി പ്ര​തി​ഭ

ആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്ന പോ​സ്റ്റി​ന്‍റെ പേ​രി​ൽ ച​ർ​ച്ച​ക​ൾ തു​ട​രു​മ്പോ​ൾ പു​തി​യ പോ​സ്റ്റു​മാ​യി കാ​യം​കു​ളം എം​എ​ൽ​എ​യു.​പ്ര​തി​ഭ.‌‌‌ പ്ര​തി​ഭ എ​ന്ന അ​ക്കൗ​ണ്ടി​ലാ
നി​ന്നെ​യൊ​ന്നും പേ​ടി​ച്ച് പോ​സ്റ്റ് പി​ൻ​വ​ലി​ക്കു​ന്ന പ​തി​വി​ല്ല: പു​തി​യ പോ​സ്റ്റു​മാ​യി പ്ര​തി​ഭ
ആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്ന പോ​സ്റ്റി​ന്‍റെ പേ​രി​ൽ ച​ർ​ച്ച​ക​ൾ തു​ട​രു​മ്പോ​ൾ പു​തി​യ പോ​സ്റ്റു​മാ​യി കാ​യം​കു​ളം എം​എ​ൽ​എ​യു.​പ്ര​തി​ഭ.‌‌‌ പ്ര​തി​ഭ എ​ന്ന അ​ക്കൗ​ണ്ടി​ലാ​ണ് പു​തി​യ കു​റി​പ്പ്. യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ​യും മാ​ധ്യ​മ​ങ്ങ​ളെ​യു​മാ​ണ് ഇ​തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

'പൊ​ട്ട​നെ ച​ട്ട​ൻ ച​തി​ച്ചാ​ൽ...​ച​ട്ട​നെ ദൈ​വം ച​തി​ക്കും' എ​ന്ന ത​ല​ക്കെ​ട്ടി​ലി​ട്ട പോ​സ്റ്റി​നെ​ച്ചൊ​ല്ലി നി​ര​വ​ധി വ്യാ​ഖാ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. താ​ൻ പോ​സ്റ്റ് ഇ​ട്ടി​ട്ടി​ല്ലെ​ന്നും അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്നും പു​തി​യ പോ​സ്റ്റി​ൽ പ്ര​തി​ഭ ആ​വ​ർ​ത്തി​ക്കു​ന്നു. ഹാ​ക്ക് ചെ​യ്ത​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​ടു​ത്ത ഒ​രു ബെ​ല്ലോ​ടു കൂ​ടി ഇ​വി​ടെ ത​ടി​ച്ചു കൂ​ടി​യ ഉ​ത്ത​ര​വാ​ദി​ത്വ ശി​രോ​മ​ണി കു​സു​മ​ങ്ങ​ളൊ​ക്കെ സ്റ്റാ​ൻ​ഡ് വി​ട്ടു പോ​കേ​ണ്ട​താ​ണ്....​ഇ​നി കാ​ര്യ​ത്തി​ലേ​ക്ക് ക​ട​ക്കാം...

ഇ​ന്ന​ലെ ഞാ​ൻ പോ​ലു​മ​റി​യാ​തെ എ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഒ​രു പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പെ​ടു​ക​യു​ണ്ടാ​യി... നാ​ട് മു​ഴു​വ​ൻ ഇ​ത്ര​മേ​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ കൊ​റോ​ണ​യു​ടെ പ്ര​ത്യാ​ക്ര​മ​ണം പോ​ലും എ​ന്‍റെ പേ​ജി​ലെ ഒ​രു പോ​സ്റ്റി​നു മു​ന്നി​ൽ ഒ​ന്നു​മ​ല്ലാ​താ​യ വി​വ​രം ഞാ​ന​റി​യു​ന്ന​ത് പൊ​ടു​ന്ന​നെ എ​ന്നെ ല​ക്ഷ്യ​മി​ട്ടു വ​ന്ന തെ​റി​വി​ളി​ക​ളും ചീ​ത്ത പ​റ​ച്ചി​ലു​ക​ളി​ലൂ​ടെ​യു​മൊ​ക്കെ​യാ​ണ്

എ​ന്തൊ​രു ക​രു​ത​ൽ ആ​ണ് ഇ​വ​ർ​ക്കൊ​ക്കെ എ​ന്നോ​ട് ..ശ്ശൊ ​ഓ​ർ​ത്തി​ട്ട് ക​ണ്ണു നി​റ​ഞ്ഞു പോ​കു​വാ ... അ​പ്പോ ഒ​രു സ​ത്യം പ​റ​യാം .പി​ന്നെ എ​ല്ലാ​രും സ്റ്റാ​ന്‍റ് വി​ട്ടു പോ​ക​ണം. ഇ​ന്ന​ലെ എ​ന്‍റെ പേ​ജി​ൽ ഏ​തോ സി​നി​മ​യു​ടെ ഒ​രു പോ​സ്റ്റ​ർ ആ​ണെ​ന്ന് തോ​ന്നു​ന്നു: ആ​രോ ഹൈ​ജാ​ക്ക് ചെ​യ്തു ഇ​ട്ടു.. ഞാ​ൻ പോ​ലും കാ​ണു​ന്ന​തി​ന് മു​ൻ​പ് അ​തി​ന് വ്യാ​ഖ്യാ​ന​ങ്ങ​ളാ​യി ദൂ​ർ വ്യാ​ഖ്യാ​ന​ങ്ങ​ളാ​യി ചി​ല യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​ർ ക​ണ്ണി​ൽ എ​ണ്ണ ഒ​ഴി​ച്ച് ഞാ​ൻ എ​യ​റി​ൽ ആ​യേ എ​ന്ന് പ​റ​ഞ്ഞ് ആ​ഹ്ലാ​ദി​ച്ച് ഞാ​ൻ സു​ഖ​മാ​യി ഉ​റ​ങ്ങു​മ്പോ​ൾ ഉ​റ​ക്ക​മി​ള​ച്ച് ഇ​രു​ന്ന് എ​ന്തൊ​ക്കെ ദി​വാ​സ്വ​പ്ന​ങ്ങ​ൾ ക​ണ്ടു കൂ​ട്ടി.. ചി​ല മാ​ധ്യ​മ​ങ്ങ​ളും

ആ​ദ​ര​ണീ​യ​രാ​യ ര​ണ്ട് മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ വ​ലി​ച്ചി​ഴ​ക്കു​ന്നു ച​ർ​ച്ച ചെ​യ്യു​ന്നു, ഓ​ടു​ന്നു , ചാ​ടു​ന്നു ശ്ശൊ ​ശ്ശൊ എ​ന്തൊ​ക്കെ ബ​ഹ​ള​മാ​യി​രു​ന്നു. എ​ന്നാ​ൽ കേ​ട്ടോ​ളൂ ഞാ​ൻ Post ഇ​ട്ടി​ട്ടി​ല്ല.. ഇ​ട്ടാ​ൽ നി​ന്നെ​യൊ​ന്നും പേ​ടി​ച്ച് പി​ൻ​വ​ലി​ക്കു​ന്ന പ​തി​വി​ല്ല അ​റി​യാ​മ​ല്ലോ.. ആ​രോ ഹൈ​ജാ​ക്ക് ചെ​യ്ത​താ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ഴേ പ​രാ​തി​യും കൃ​ത്യ​മാ​യി കൊ​ടു​ത്തു.

സ​മ​ർ​ത്ഥ​രാ​യ അ​ഴി​മ​തി ഇ​ല്ലാ​ത്ത മ​ന്ത്രി​മാ​രോ​ടു​ള്ള ചി​ല യൂ​ത്ത് കോ​ൺ​ഗ്ര​സ്കാ​രു​ടെ ഫ്ര​സ്ട്രേ​ഷ​ൻ എ​ന്താ​യാ​ലും ഇ​ന്ന​ലെ പു​റ​ത്തു ചാ​ടി. അ​പ്പോ എ​ങ്ങ​നെ​യാ ഇ​ന്ന​ലെ ക​ള​ഞ്ഞ ഉ​റ​ക്കം ഒ​ക്കെ വെ​റു​തെ ആ​യി​ല്ലേ.. പോ​യി ന​ന്നാ​യി കി​ട​ന്ന് ഒ​ന്നു​റ​ങ്ങ്. ഇ​നി​യും ദു​ർ​ഭാ​വ​ന വി​ള​യാ​ട​ണ്ട​ത് അ​ല്ല​യോ .. അ​പ്പോ പി​ന്നെ കാ​ണാം എ​ല്ലാ​രും സ്റ്റാ​ന്‍റ് വി​ട്ടോ.
More in Latest News :