ചെന്നൈ: ഐപിഎല്ലില്‍ ബുധനാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 121 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് എല്ലാവരും പുറത്തായി. 22 റണ്‍സ് വീതമെടുത്ത മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനുമാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറര്‍മാര്‍.
ഹൈദരാബാദ് ബൗളര്‍മാര്‍ തിളങ്ങിയതോടെ പഞ്ചാബിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അഭിഷേക് ശര്‍മ രണ്ടു വിക്കറ്റെടുത്തു.
ക്യാപ്റ്റൻ കെ.എല്‍ രാഹുല്‍ (4), ക്രിസ് ഗെയ്ല് (15), നിക്കോളാസ് പുരന് (0), ദീപക് ഹൂഡ (13) എന്നിവർ ചെറിയ സ്കോറുകളിൽ പുറത്തായി. മോയ്സസ് ഹെന്റിക്വസ് (14), ഫാബിയാന്‍ അലന് (6), മുരുഗന് അശ്വിന് (9), മുഹമ്മദ് ഷമി (3) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ.