+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് രൂ​ക്ഷ​മാ​യി രാ​ജ്യ​ത​ല​സ്ഥാ​നം; 24 മ​ണി​ക്കൂ​റി​നി​ടെ 28,395 കേ​സു​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യി​ല്‍ 28,395 പേ​ര്‍​ക്ക് ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ റി​പ്പ
കോ​വി​ഡ് രൂ​ക്ഷ​മാ​യി രാ​ജ്യ​ത​ല​സ്ഥാ​നം; 24 മ​ണി​ക്കൂ​റി​നി​ടെ 28,395 കേ​സു​ക​ൾ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യി​ല്‍ 28,395 പേ​ര്‍​ക്ക് ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​മാ​ണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

277 പേ​ര്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഡ​ല്‍​ഹി​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 85,600 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 86,526 ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി. 19,430 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​മ്പോ​ഴും ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്ക​ക​ളു​ടെ​യും മ​രു​ന്നു​ക​ളു​ടെ​യും ഓ​ക്‌​സി​ജന്‍റെ​യും കു​റ​വ് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​ത​ല്‍ സ​ഹാ​യം കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ന​ല്‍​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്.
More in Latest News :