+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​സ​ന്ധി; മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന് ഇ​ന്ന​റി​യാം

മും​ബൈ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന് ഇ​ന്ന് അ​റി​യാം. സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് മു​ഖ്യ
കോ​വി​ഡ് പ്ര​തി​സ​ന്ധി; മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന് ഇ​ന്ന​റി​യാം
മും​ബൈ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന് ഇ​ന്ന് അ​റി​യാം. സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ​യോ​ട് സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹം ഇ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് താ​പെ അ​റി​യി​ച്ചു.

ഇ​ന്ന് രാ​ത്രി എ​ട്ട് മു​ത​ല്‍ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഞ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. എ​ല്ലാ മ​ന്ത്രി​മാ​രും ഒ​ന്നി​ച്ചാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​നി അ​ദ്ദേ​ഹ​മാ​ണ് കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കേ​ണ്ട​ത്.-​രാ​ജേ​ഷ് തോ​പെ പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​ല്‍ പ്ര​തി​ദി​നം 50,000ത്തി​നു മു​ക​ളി​ല്‍ കേ​സു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം 58,924 കോ​വി​ഡ് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വാ​ക്സി​ന്‍ എ​ത്തി​ക്കാ​നൊ​രു​ങ്ങി മ​ഹാ​രാ​ഷ്ട്ര തീ​രു​മാ​നി​ച്ചു. വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ക്യാം​പു​ക​ള്‍ ന​ട​ത്താ​നു​ള്ള ചെ​ല​വി​നാ​യു​ള്ള പ​ണം മ​റ്റ് വ​കു​പ്പു​ക​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തു​മെ​ന്നു​മാ​ണ് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
More in Latest News :