മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 62,097 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 519 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചരുടെ എണ്ണം 40 ലക്ഷത്തിനടുത്തെത്തി. മരണസംഖ്യ 61,343 ആയി. ചൊവ്വാഴ്ച 54,224 പേര് രോഗമുക്തരായി.
ഇതുവരെ 32,13,464 പേര് രോഗമുക്തി നേടി. രോഗമുക്തിനിരക്ക് 81.14 ശതമാനമാണ്. നിലവില്‍ 38,76,998 പേര് വീടുകളിലും 27,690 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നിലവില്‍ പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, ഡയറികള്‍, പഴക്കടകള്‍ എന്നിവ രാവിലെ ഏഴിനും 11 നും ഇടയില്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. ബേക്കറികള്‍, മിഠായി കടകള്‍, ഇറച്ചി കടകള്‍, മത്സ്യ കടകള്‍ അടക്കം എല്ലാത്തരം ഭക്ഷണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണമുണ്ട്.