ആലപ്പുഴ: ആലപ്പുഴയിലും സംസ്ഥാന രാഷ്ട്രീയത്തിലും ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കായംകുളം എംഎൽഎ പ്രതിഭ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കുമെന്ന പോസ്റ്റാണ് ചർച്ചകൾക്ക് വഴിവെച്ചത്. പ്രതികരണങ്ങളിൽ രാഷ്ട്രീയ വ്യാഖ്യാനം വന്നതോടെ പോസ്റ്റ് പേജിൽ നിന്ന് അപ്രതൃക്ഷമായി.
പ്രതിഭ എന്താണ് ഉദ്ദേശിച്ചത് എന്നാണ് പോസ്റ്റ് ലൈക്ക് ചെയ്ത പാർട്ടിപ്രവർത്തകർ അടക്കമുള്ളവരുടെ ചോദ്യം. ചട്ടനായും പൊട്ടനായും ആരെയാണ് ഉദ്ദേശിച്ചത് എന്ന് ഇതുവരെയും വ്യക്തമായിട്ടില്ലെന്നും നിരവധി പേർ പറഞ്ഞു. കമന്റുകൾ കൂടുന്നതിനിടെ പോസ്റ്റ് പേജിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തെന്നും തന്റെ പേരിൽ മറ്റാരോ പോസ്റ്റിട്ടതാണെന്നും പിന്നാലെ പ്രതിഭ വിശദീകരണം നൽകി. അതുകൊണ്ട് അനാവശ്യ ചർച്ചകളിലേക്ക് ഒഴിവാക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പോസ്റ്റിനു താഴെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാമെന്ന വെല്ലുവിളിയുമായി ഒട്ടേറെപ്പേർ രംഗത്തെത്തി.
വീണ്ടും ചർച്ചകൾക്ക് വഴിതെളിച്ചതോടെ ഈ പോസ്റ്റും എംഎൽഎ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു.