+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ 44.78 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ പാ​ഴാ​ക്കി; ഒ​ട്ടും പാ​ഴാ​ക്കാ​തെ കേ​ര​ളം

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ 44.78 ല​ക്ഷം ഡോ​സ് പാ​ഴാ​ക്കി​യ​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ. ഏ​പ്രി​ല്‍ 11 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ത​മി​ഴ്‌​നാ​ട്ടി​ലാ​ണ് ഏ​റ
സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ 44.78 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ പാ​ഴാ​ക്കി; ഒ​ട്ടും പാ​ഴാ​ക്കാ​തെ കേ​ര​ളം
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ 44.78 ല​ക്ഷം ഡോ​സ് പാ​ഴാ​ക്കി​യ​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ. ഏ​പ്രി​ല്‍ 11 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ത​മി​ഴ്‌​നാ​ട്ടി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ത്. വാ​ക്‌​സി​ന്‍ ഒ​ട്ടും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച സം​സ്ഥാ​നം കേ​ര​ള​മാ​ണ്.

വാ​ക്‌​സി​ന്‍റെ ഒ​രു വ​യ​ലി​ല്‍ പ​ത്ത് പേ​ര്‍​ക്കു​ള്ള ഡോ​സ് ആ​ണു​ള്ള​ത്. തു​റ​ന്നു ക​ഴി​ഞ്ഞാ​ല്‍ നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​ത്ത് ഡോ​സും ഉ​പ​യോ​ഗി​ക്ക​ണം. ബാ​ക്കി വ​ന്നാ​ല്‍ അ​ത് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി പോ​കും. ഇ​ത്ത​ര​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി പോ​യ​ത് 44.78 ല​ക്ഷം വാ​ക്‌​സി​ന്‍ ഡോ​സു​ക​ളാ​ണ്. ഏ​പ്രി​ല്‍ 11 വ​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​യി വി​ത​രം ചെ​യ്ത​ത് 10.34 കോ​ടി ഡോ​സ് വാ​ക്‌​സി​നു​ക​ളാ​ണെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലു​ണ്ട്.

ത​മി​ഴ്‌​നാ​ട് ഉ​പ​യോ​ഗ ശൂ​ന്യ​മാ​ക്കി​യ​ത് 12.10 ശ​ത​മാ​നം ഡോ​സു​ക​ളാ​ണ്. ഹ​രി​യാ​ന (9.74 ശ​ത​മാ​നം), പ​ഞ്ചാ​ബ് (8.12 ശ​ത​മാ​നം), മ​ണി​പ്പൂ​ര്‍ (7.8 ശ​ത​മാ​നം), തെ​ലു​ങ്കാ​ന (7.55 ശ​ത​മാ​നം) എ​ന്നി സം​സ്ഥാ​ന​ങ്ങ​ള്‍ വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​ക്കി​യ​തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്നു. ‌

കേ​ര​ള​ത്തി​നു പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ൾ, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, മി​സോ​റാം, ഗോ​വ, ദാ​മ​ന്‍ ദ്യു, ​ആ​ന്‍​ഡ​മാ​ന്‍- നി​ക്കോ​ബാ​ര്‍, ല​ക്ഷ​ദ്വീ​പ് തു​ട​ങ്ങി​യ സം​സ്ഥാ​ന കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ല്‍ വാ​ക്‌​സി​ന്‍ കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നും വി​ശ​ദ​മാ​ക്കു​ന്നു.
More in Latest News :