കൊച്ചി: കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളത്ത് പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കൊച്ചി കോർപ്പറേഷനിലെ അഞ്ച് വാർഡുകളിലും ലോക്ക് ഡൗൺ ബാധകമാണ്.
എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടത് കൊണ്ടാണ് മൂന്ന് പഞ്ചായത്തുകളും ലോക്ഡൗണിലേക്ക് നീങ്ങിയത്. ഏഴു ദിവസത്തേക്കാണ് ലോക്ഡൗണ്‍ നടപ്പാക്കുക. ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ലോക്ക് ഡൗൺ പ്രാബല്യത്തില്‍ വരും.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത ജില്ല എറണാകുളമാണ്. ഇന്ന് 3,212 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.