+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​മ​ത്ത് താ​മ​ര വി​രി​യി​പ്പി​ച്ച​ത് കോ​ൺ​ഗ്ര​സ്: പി​ണ​റാ​യി വി​ജ​യ​ൻ

ക​ണ്ണൂ​ർ: നേ​മ​ത്ത് താ​മ​ര വി​രി​യി​പ്പി​ച്ച​ത് കോ​ൺ​ഗ്ര​സാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യ
നേ​മ​ത്ത് താ​മ​ര വി​രി​യി​പ്പി​ച്ച​ത് കോ​ൺ​ഗ്ര​സ്: പി​ണ​റാ​യി വി​ജ​യ​ൻ
ക​ണ്ണൂ​ർ: നേ​മ​ത്ത് താ​മ​ര വി​രി​യി​പ്പി​ച്ച​ത് കോ​ൺ​ഗ്ര​സാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നേ​മ​ത്ത് ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം നേ​മ​ത്ത് താ​മ​ര വി​രി​യു​മോ​യെ​ന്ന​ത് ക​ണ്ട​റി​യ​ണം.

നേ​മ​ത്ത് ബി​ജെ​പി​ക്കെ​തി​രേ പോ​രാ​ടു​ന്ന​ത് എ​ൽ​ഡി​എ​ഫ് മാ​ത്ര​മാ​ണ്. കോ​ൺ​ഗ്ര​സി​നും യു​ഡി​എ​ഫി​നും വോ​ട്ടു​ക​ൾ ചോ​ർ​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2011 ലെ ​ഇ​വ​രു​ടെ വോ​ട്ടു​ക​ൾ 2016 ൽ ​എ​വി​ടെ​പ്പോ​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണം. കോ​ൺ​ഗ്ര​സ് സ്വ​ന്തം വോ​ട്ട് ബി​ജെ​പി​ക്ക് കൊ​ടു​ത്തു. സ്വ​ന്തം വോ​ട്ട് പോ​യ വ​ഴി​യെ​ക്കു​റി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് ആ​ദ്യം അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :