കൊച്ചി: പമ്പയിലെ മണല്നീക്കത്തില് അഴിമതിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന ഉത്തരവിന്മേലുള്ള സ്റ്റേ ഹൈക്കോടതി ഏപ്രില്‍ എട്ടു വരെ നീട്ടി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിന്മേലുള്ള സ്റ്റേയാണ് നീട്ടിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള പൊതുസേവകര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും ഇതു കണക്കിലെടുക്കാതെ വിജിലന്‍സ് കോടതി നല്കിയ ഉത്തരവ് നിയമപരമല്ലെന്നും വ്യക്തമാക്കിയാണ് വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ നല്കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് 2020 സെപ്റ്റംബര്‍ 15ന് അന്വേഷണം സ്റ്റേ ചെയ്തിരുന്നു. ഇതാണ് ഏപ്രില്‍ എട്ടു വരെ നീട്ടിയത്.