ന്യൂഡൽഹി: കോണ്ഗ്രസ് വിട്ട പി.സി.ചാക്കോ എൻസിപിയിൽ ചേർന്നു. ഇനി എൽഡിഎഫിന്റെ ഭാഗമായി തുടർന്ന് പ്രവർത്തിക്കുമെന്ന് ചാക്കോ മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചാക്കോ ചർച്ച നടത്തി.
നേരത്തെ, എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി പി.സി. ചാക്കോ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം യെച്ചൂരിക്കൊപ്പം മാധ്യമങ്ങളെ കണ്ടത്. ചാക്കോ അടുത്ത ദിവസം മുതൽ കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർഥികൾക്കായി പ്രചരണത്തിനിറങ്ങും. സംസ്ഥാന നേതൃത്വവുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ നടത്തി.