ന്യൂഡൽഹി: കോണ്ഗ്രസ് വിട്ട പി.സി.ചാക്കോ എൻസിപിയിൽ ചേരാൻ തീരുമാനിച്ചു. ഇന്ന് വൈകിട്ട് ഏഴിന് പവാറിന്റെ വസതിയിൽ വച്ച് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. പവാറിനൊപ്പം ചാക്കോ മാധ്യമങ്ങളെ കണ്ട് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
കമ്മ്യൂണിസ്റ്റ് പാർട്ടികളിലോ ബിജെപിയിലോ ചേരില്ലെന്നും താൻ പ്രവർത്തിച്ചു വന്ന ശൈലി ഈ പാർട്ടികൾക്കില്ലെന്നും ചാക്കോ പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരുമായും വൈകിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈകിട്ട് എൻസിപിയിൽ ചേരുന്ന ചാക്കോ അടുത്ത ദിവസം മുതൽ കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർഥികൾക്കായി പ്രചരണത്തിനിറങ്ങും. സംസ്ഥാന നേതൃത്വവുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ നടത്തി.