നിലമ്പൂർ: തർക്കങ്ങളെ തുടർന്ന് കോണ്ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നീളുന്ന നിലമ്പൂർ മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്തിനെ അനുകൂലിച്ച് പ്രകടനം. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്നും പ്രവർത്തകരുടെ വികാരം നേതൃത്വം മാനിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അൻവറിനെ നേരിടാൻ ഷൗക്കത്തിനല്ലാതെ ആർക്കും സാധിക്കുമെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്.
തർക്കങ്ങളെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിലെ സ്ഥാനാർഥിയെ ആദ്യഘട്ടത്തിൽ കോണ്ഗ്രസ് പ്രഖ്യാപിച്ചിരുന്നില്ല. ബുധനാഴ്ചയോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
തർക്കങ്ങളെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിലെ സ്ഥാനാർഥിയെ ആദ്യഘട്ടത്തിൽ കോണ്ഗ്രസ് പ്രഖ്യാപിച്ചിരുന്നില്ല. ബുധനാഴ്ചയോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.