കൊച്ചി: തൃശൂരിൽ ബിജെപിക്ക് വിജയസാധ്യതയല്ല, മത്സര സാധ്യതയെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും നിലപാട്. മത്സരിക്കുന്നത് പാർട്ടി നിർദേശപ്രകാരമാണ്. നാല് മണ്ഡലങ്ങളിൽ നിന്നാണ് തൃശൂർ താൻ തെരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്ന സുരേഷ് ഗോപി ആശുപത്രി വിട്ടു. താരത്തിന് 10 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. വിശ്രമത്തിന് ശേഷം കോവിഡ് വാക്സിൻ എടുക്കും. പിന്നാലെ പ്രചാരണത്തിൽ സജീവമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.