തിരുവനന്തപുരം: കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് വീതംവയ്പ്പെന്ന് ആരോപണം ഉന്നയിച്ച കെ. സുധാകരൻ എംപിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇത്തവണത്തെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക വിപ്ലവമാണ്. സ്ഥാനാർഥികളെ നിർണയിച്ചതിൽ ഗ്രൂപ്പ് പരിഗണനകൾ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സുധാകരൻ കോൺഗ്രസിന്റെ പ്രധാനനേതാവാണ്. ഏതു സാഹചര്യത്തിലാണ് വിമർശനം നടത്തിയതെന്ന് അറിയില്ല. ജനങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്നും ചെന്നിത്തല പറഞ്ഞു.