+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തു​ട​ക്ക​മാ​കാം: എ​യിം​സ് ഡ​യ​റ​ക്ട​ർ

മും​ബൈ: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തു‌‌‌​ട​ക്ക​മാ​കാ​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​യ. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം കോ​വി​ഡ് വ്യാ
കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തു​ട​ക്ക​മാ​കാം: എ​യിം​സ് ഡ​യ​റ​ക്ട​ർ
മും​ബൈ: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തു‌‌‌​ട​ക്ക​മാ​കാ​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​യ. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം കോ​വി​ഡ് വ്യാ​പ​നം പ്രാ​ദേ​ശി​ക​മാ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച 30 ശ​ത​മാ​നം കോ​വി​ഡ് കേ​സു​ക​ളാ​ണ് വ​ര്‍​ധി​ച്ച​ത്. പു​തി​യ കേ​സു​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​മാ​ത്രം 60 ശ​ത​മാ​നം കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്നു​ണ്ട്.

മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ പോ​ലെ ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​നു​വ​ര്‍​ത്തി​ച്ച മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടാ​വു​ന്ന​താ​ണ്. വാ​ക്‌​സി​നേ​ഷ​ന്‍ പ​രി​പാ​ടി കൂ​ടു​ത​ല്‍ വി​പു​ല​മാ​ക്കാ​ന്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. അ​ത്ത​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മ്പോ​ഴും മു​തി​ര്‍​ന്ന​വ​ര്‍ ഉ​ള്‍​പ്പെ​ടെ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :