കണ്ണൂര്‍: ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, റാഹിസ് റഷീദ് എന്നിവരാണ് അറസ്റ്റിലായത്. എൻഐഎയാണ് ഇവരെ പിടികൂടിയത്. കേരളത്തിൽ എട്ട് സ്ഥലങ്ങളിൽ നടന്ന റെയിഡിന് പിന്നാലെയാണ് അറസ്റ്റ്.
മുഹമ്മദ് അമീന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാൻ പദ്ധതിയിട്ടെന്നും എൻഐഎ പറയുന്നു.
മലപ്പുറം, കാസർഗോഡ്, കണ്ണൂർ കൊല്ലം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ ലാപ്പ്ടോപ്പ്, മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, പെൻഡ്രൈവ്, എന്നിവ കൂടാതെ ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു.