+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​പ്ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മൊ​ഴി; വ​നി​താ പോ​ലീ​സു​കാ​രെ ഇ​ഡി ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ജ​യി​ൽ ക​ഴി​യു​ന്ന സ്വ​പ്ന സു​രേ​ഷി​നെ എ​ൻ​ഫോ​സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മൊ​ഴി ന​ൽ​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ൻ​ഫേ
സ്വ​പ്ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മൊ​ഴി; വ​നി​താ പോ​ലീ​സു​കാ​രെ ഇ​ഡി ചോ​ദ്യം ചെ​യ്യും
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ജ​യി​ൽ ക​ഴി​യു​ന്ന സ്വ​പ്ന സു​രേ​ഷി​നെ എ​ൻ​ഫോ​സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മൊ​ഴി ന​ൽ​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യും. റെ​ജി മോ​ൾ, സി​ജി വി​ജ​യ​ൻ എ​ന്നീ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

കൊ​ച്ചി​യി​ലെ വ​നി​ത പോ​ലീ​സു​കാ​രാ​ണ് ഇ​രു​വ​രും. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ പോ​ലീ​സ് ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ഇ​ഡി ആ​രോ​പി​ച്ചു. വ​നി​താ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന കാ​ര്യ​വും ഇ​ഡി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

സ്വ​പ്ന​യെ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ന്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നാ​ണ് മൊ​ഴി. ശ​ബ്ദ​രേ​ഖ ചോ​ര്‍​ന്ന​ത് അ​ന്വേ​ഷി​ച്ച സം​ഘ​ത്തി​നാ​ണ് സി​ജി മൊ​ഴി ന​ല്‍​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മൊ​ഴി ന​ല്‍​കി​യാ​ല്‍ കേ​സി​ല്‍ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​താ​യു​ള്ള സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.
More in Latest News :