കൽപ്പറ്റ: വെള്ളാരംകുന്നിൽ ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറി ബഹുനില കെട്ടിടം ഒരുവശത്തേക്ക് ചരിഞ്ഞു അപകടാവസ്ഥയിലായി. അപകടത്തിൽ ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഫയർഫോഴ്സ് എത്തിയാണ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.
പുലർച്ചെ നാലരയോടെയാണ് സംഭവം. ദേശീയപാതയോരത്ത വിൻഡ് ഗേറ്റ് റസിഡൻസിയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ തറനില തകർന്ന കോൺക്രീറ്റ് കെട്ടിടം ഒരുവശത്തേക്ക് ചരിയുകയായിരുന്നു.
ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് കെട്ടിടം നിൽക്കുന്നത്. അപകടത്തിന് ശേഷം കെട്ടിടം കൂടുതൽ ചരിഞ്ഞിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഉപയോഗിക്കാൻ കഴിയാത്ത വിധം കെട്ടിടം അപകടാവസ്ഥയിലായെന്നാണ് വിലയിരുത്തൽ.