+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ര​ണ്ടി​ല' ജോ​സ് വി​ഭാ​ഗ​ത്തി​ന് ത​ന്നെ; ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി​യും

ന്യൂ​ഡ​ൽ​ഹി: "ര​ണ്ടി​ല' ചി​ഹ്നം സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്ക് അ​വ​സാ​ന​മാ​കു​ന്നു. ചി​ഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സു​പ്രീം​കോ​ട​
ന്യൂ​ഡ​ൽ​ഹി: "ര​ണ്ടി​ല' ചി​ഹ്നം സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്ക് അ​വ​സാ​ന​മാ​കു​ന്നു. ചി​ഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സു​പ്രീം​കോ​ട​തി​യും ശ​രി​വ​ച്ചു.

ചി​ഹ്നം ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്ത് പി.​ജെ.​ജോ​സ​ഫ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേതാണ് ഉ​ത്ത​ര​വ്.

ര​ണ്ടി​ല ചി​ഹ്നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജോ​സ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ജോ​സ​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ആ​ദ്യം സിം​ഗി​ൾ ബെ​ഞ്ചും പി​ന്നീ​ട് ഡി​വി​ഷ​ൻ ബെ​ഞ്ചും ഹ​ർ​ജി ത​ള്ളി​യ​തോ​ടെ​യാ​ണ് ജോ​സ​ഫ് സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

ക​മ്മീ​ഷ​ന്‍റേത് ശ​രി​യാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തോ​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​ത്സ​രി​ച്ച "ചെ​ണ്ട' അ​ട​യാ​ള​ത്തി​ലാ​കും ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​വി​ധി തേ​ടു​ക.
More in Latest News :