കണ്ണൂർ: ധര്‍മടത്ത് മത്സരിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം തള്ളി ഫോര്‍വേര്‍ഡ് ബ്ലോക്ക്. ധര്‍മടത്തിന് പകരം മറ്റൊരു സീറ്റ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ഇവിടെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരുന്നത്.
അതേസമയം, ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് യുഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്.
ഇതിനിടെ, ധര്‍മടം മണ്ഡലത്തില്‍ കെ. സുധാകരന് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. പ്രവർത്തകർ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇ-മെയിൽ അയക്കുകയും ചെയ്തു. മണ്ഡലത്തിൽ പിണറായി വിജയനെതിരേ ശക്തനായ സ്ഥാനാർഥി വേണമെന്നാണ് ഇവരുടെ ആവശ്യം.