+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ യു​വ​തി കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ച സം​ഭ​വം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ യു​വ​തി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. തൊ​ഴി​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന മു​കേ​ഷ് കു​മാ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ
ഡ​ൽ​ഹി​യി​ൽ യു​വ​തി കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ച സം​ഭ​വം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ യു​വ​തി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. തൊ​ഴി​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന മു​കേ​ഷ് കു​മാ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു‌‍​ടെ സ​ഹാ​യി​യെ​യും പോ​ലീ​സ് പി​ടി​കൂ​ടി.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ 22കാ​രി​യെ​യാ​ണ് ഷാ​കു​ർ​പു​രി​ന​ടു​ത്തു​ള്ള ച​വ​റു കൂ​ന​യ്ക്ക​രി​കി​ൽ നി​ന്നും അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സി​ന് ഷാ​കു​ർ​പൂ​രി​ലു​ള്ള കെ​ട്ടി​ട​ത്തി​ലെ നാ​ലാം നി​ല​യി​ൽ നി​ന്ന് യു​വ​തി നി​ല​ത്ത് വീ​ഴു​ന്ന​തി​ന്‍റെ​യും, അ​തേ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി വ​ന്ന ര​ണ്ടു പേ​ർ യു​വ​തി​യെ എ​ടു​ത്തു കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ജോ​ലി തേ​ടി ജാ​ർ​ഖ​ണ്ഡി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​ണ് യു​വ​തി. ശ​മ്പ​ള​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ല​ക്നൗ - ആ​ഗ്ര ഹൈ​വേ​യി​ൽ വ​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.
More in Latest News :