ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. ആക്രമികൾ കമൽഹാസന്റെ വാഹനത്തിന്റെ ചില്ല് തകർത്തു. അദ്ദേഹത്തെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി.