+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ജീ​വ് ജോ​സ​ഫി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം; ക​ണ്ണൂ​രി​ൽ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ കൂ​ട്ട​രാ​ജി

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫി​നെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എ ​ഗ്രൂ​പ്പ്
സ​ജീ​വ് ജോ​സ​ഫി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം; ക​ണ്ണൂ​രി​ൽ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ കൂ​ട്ട​രാ​ജി
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫി​നെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വം രാ​ജി​വ​ച്ചു.

എ ​ഗ്രൂ​പ്പി​ന്‍റെ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളും ഡി​സി​സി, ബ്ലോ​ക്ക്, മ​ണ്ഡ​ലം, ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ളു​മാ​ണ് സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ച​തെ​ന്ന് എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​മാ​യ സോ​ണി സെ​ബാ​സ്റ്റ്യ​ൻ, എം.​പി. മു​ര​ളി, സെ​ക്ര​ട്ട​റി​മാ​രാ​യ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, ഡോ. ​കെ.​വി. ഫി​ലോ​മി​ന, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, കോ​ൺ​ഗ്ര​സ് ശ്രീ​ക​ണ്ഠ​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ഒ. മാ​ധ​വ​ൻ, ആ​ല​ക്കോ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ പാ​ല​പ്പു​റം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ​സ്ഥാ​നം രാ​ജി​വ​ച്ച​താ​യി പി.​ടി.​മാ​ത്യു അ​റി​യി​ച്ചു.

രാ​ജി​ക്ക​ത്ത് ഡി​സി​സി, കെ​പി​സി​സി നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് ഫാ​ക്സാ​യി അ​യ​ച്ച​താ​യും സ​ജീ​വ് ജോ​സ​ഫി​നെ പി​ൻ​വ​ലി​ച്ച് സോ​ണി സെ​ബാ​സ്റ്റ്യ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ നാ​ളെ ശ്രീ​ക​ണ്ഠ​പു​ര​ത്തും 17ന് ​പേ​രാ​വൂ​രി​ലും 19ന് ​ക​ണ്ണൂ​രി​ലും ബൂ​ത്തു​ത​ലം മു​ത​ലു​ള്ള എ ​ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​തി​ൽ തീ​രു​മാ​നി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
More in Latest News :