+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ​ത​യ്ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് തെ​ര. ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. മ​മ​ത​യു​ടെ സു​ര​ക്ഷാ ചു​
മ​മ​ത​യ്ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് തെ​ര. ക​മ്മീ​ഷ​ൻ
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. മ​മ​ത​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ന​ന്ദി​ഗ്രാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ​യാ​ണ് മ​മ​ത​യ്ക്ക് പ​രി​ക്കേ​റ്റ​ത്.

ഡ​യ​റ​ക്ട​ർ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​വേ​ക് സ​ഹാ​യ്ക്കെ​തി​രെ​യാ​യി​രു​ന്നു ന​ട​പ​ടി. ഡ​യ​റ​ക്ട​ർ സെ​ക്യൂ​രി​റ്റി സ്ഥാ​ന​ത്തു​നി​ന്നും വി​വേ​കി​നെ നീ​ക്കി​യ​ശേ​ഷ​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വം ആ​ക്ര​മ​ണം അ​ല്ലെ​ന്നും അ​പ​ക​ട​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​മ​ത​യു​ടെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഏ​താ​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ബോ​ധ​പൂ​ർ​വം തി​ക്കും​തി​ര​ക്കും സൃ​ഷ്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.
More in Latest News :