+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ 55 ശ​ത​മാ​ന​ത്തി​ലേ​റെ പു​തു​മു​ഖ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ്ര​ഖ്യാ​പി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ 55 ശ​ത​മാ​ന​ത്തി​ലേ​റെ പു​തു​മു​ഖ​ങ്ങ​ൾ. 92 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന
കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ 55 ശ​ത​മാ​ന​ത്തി​ലേ​റെ പു​തു​മു​ഖ​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ്ര​ഖ്യാ​പി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ 55 ശ​ത​മാ​ന​ത്തി​ലേ​റെ പു​തു​മു​ഖ​ങ്ങ​ൾ. 92 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും 86 ഇ​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പു​തു​മ​യു​ള്ള​തും യു​വാ​ക്ക​ൾ​ക്ക് മൂ​ൻ​തൂ​ക്കം ന​ൽ​കു​ന്ന പ​ട്ടി​ക​യാ​ണ് മു​ല്ല​പ്പ​ള്ളി പ്ര​ഖ്യാ​പി​ച്ച​ത്.

25നും 50 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 46 പേ​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. 51 മു​ത​ല്‍ 60 വ​രെ പ്രാ​യ​ത്തി​ല്‍ 22 പേ​ര്‍, 60 നും 70​നും ഇ​ട​യി​ൽ 15 പേ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​യി. എ​ഴു​പ​തി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള മൂ​ന്നു പേ​ര്‍ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​ത്.

ക​ൽ​പ്പ​റ്റ, നി​ല​മ്പൂ​ർ, വ​ട്ടി​യൂ​ർ​ക്കാ​വ്, കു​ണ്ട​റ, ത​വ​നൂ​ർ, പ​ട്ടാ​മ്പി തു​ട​ങ്ങി മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പി​ന്നീ​ടാ​യി​രി​ക്കും.
More in Latest News :